കുവൈത്തിൽ റസ്റ്റോറൻറ് മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷം

0
26

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹോട്ടൽ റസ്റ്റോറൻറ് മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷം. 2020മാർച്ച് മുതൽ 2021മാർച്ച് വരെ ഈ മേഖലയിൽ നിന്നും 8,641 തൊഴിലാളികളാണ് ജോലി ഉപേക്ഷിച്ചു പ്രദേശങ്ങളിലേക്ക് പോയത്.വിദേശങ്ങളിൽ നിന്ന് റിക്രൂട്ട്‌മെന്റു നടത്താൻ അനുമതി ലഭിക്കാത്തത് മൂലം ഹോട്ടൽ മേഖലയിൽ കടുത്ത ക്ഷാമം നേരിടുന്നതായി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് അനുമതി നൽകാത്തത് മൂലം പാചകക്കാർ, ബേക്കർ , ഡെലിവറി സർവീസ് നടത്തുന്നവർ തുടങ്ങി പരിചയസമ്പന്നരായ പ്രത്യേക തൊഴിലാളികളുടെ ദൗർലഭ്യം വലിയ തോതിൽ നേരിടുന്നതായി റെസ്റ്റോറന്റ്സ് ഫെഡറേഷൻ തലവൻ ഫഹദ് അൽ അർബാഷ് പറഞ്ഞു.