ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
23

ബഹ്റൈന്‍: ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വലിയ സഹകരണമാണ് നടന്നത്. ഇരുവരും ഇക്കാര്യം അവലോകനം ചെയ്തു. ബഹ്റൈനും ഇന്ത്യയും തമ്മില്‍ വിവിധ മേഖലകളില്‍ ഉള്ള സഹകരണം ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പ്രശംസിച്ചു. ബഹ്‌റൈൻ-ഇന്ത്യൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അംബാസഡർ പീയുഷ് ശ്രീവാസ്തവ വലിയ പങ്കാണ് വഹിച്ചതെന്ന് ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു.