ദുബായ്: ദുബായ് എക്സ്പോയ്ക്ക് തിരശ്ശീല ഉയരാന്‍ ഇനി 10 ദിവസം. എക്സ്പോയുടെ ഔദ്യോഗിക വീഡിയോ ഇതിനിടെ പുറത്തിറങ്ങി. ദിസ് ഈസ് ഔവര്‍ ടൈം’ എന്നാണ് വീഡിയോ ഗാനത്തിന് പേരിട്ടിരിക്കുന്നത്. ദുബായ് എക്‌സ്‌പോയുടെ മുദ്രാവാക്യമാകട്ടെ ‘മനസ്സുകളെ കോര്‍ത്തിണക്കുന്നതിലൂടെ ഭാവിയുടെ നിര്‍മാണം എന്നും. കോവിഡ് പശ്ചാത്തലത്തിലുള്ള എക്സ്പോ ലോകത്തെ ഏറ്റവും വലിയ ആഗോള ഒത്തുകൂടലാകുമെന്ന് പ്രതീക്ഷിക്കുന്നത് . അതോടൊപ്പം യുഎഇയുടെ സംസ്‌ക്കാരവും പാരമ്പര്യവും ആഘോഷിക്കുകയും രാജ്യം കൈവരിച്ച നേട്ടങ്ങളെ കൊണ്ടാടുകയും ചെയ്യുന്നതാണിത്.