സുരക്ഷാ പരിശോധന കർശനമായി തുടരുന്നു; 80 പേർ പിടിയിൽ

0
29

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ നിയമ ലംഘകർ, വാണ്ടഡ് ലിസ്റ്റിൽ ഉള്ള കുറ്റവാളികൾ , മറ്റു നിയമലംഘകർ എന്നിവരെ പിടികൂടുന്നതിനുള്ള സുരക്ഷാ ക്യാമ്പയിനുകൾ പുരോഗമിക്കുന്നു. തലസ്ഥാനത്തും മുബാറക് അൽ കബീറിലുമായി 80 പേർ പിടിയിലായതായി സെക്യൂരിറ്റി ഡയറക്ട് റേറ്റുകൾ വ്യക്തമാക്കി.മുബാറക് അൽ-കബീർ ഗവർണറേറ്റിൽ, റെസിഡൻസി കാലാവധി കഴിഞ്ഞതിന്റെ പേരിൽ 6 പ്രവാസികൾ, തിരിച്ചറിയൽ രേഖകളില്ലാതെ 40 പേർ ഉൾപ്പെടെ 50 പേരെ അറസ്റ്റ് ചെയ്തു.

സുരക്ഷാ ഉദ്യോഗസ്ഥർ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ റെയ്ഡിൽ, തിരിച്ചറിയൽ രേഖ ഇല്ലാതെ 8 പേരെയും റെസിഡൻസി കാലഹരണപ്പെട്ട 15 പ്രവാസികളെയും അറസ്റ്റ് ചെയ്തു.