കുവൈത്ത് സിറ്റി: കുവൈറ്റിലെ എത്യോപ്യൻ എംബസി എന്നന്നേക്കുമായി പ്രവർത്തനം അവസാനിപ്പിക്കുന്നു. എത്യോപ്പൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് നടപടി. ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി തങ്ങളുടെ ചില ദൗത്യങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി എംബസി ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി അൽ ഖബാസ് പത്രം റിപ്പോർട്ട് ചെയ്്തു. കുവൈത്തിൽ നിയമിച്ച എത്യോപ്യൻ നയതന്ത്രജ്ഞർ തിരികെ പോകും, അതേസമയം പ്രാദേശികമായി നിയമിച്ച എംബസി ജീവനക്കാരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായും വാർത്തകിൽ പറയുന്നുണ്ട്.