കുവൈത്തിൽ 8 എയർലൈൻ കമ്പനികൾക്കുമേൽ ഡിജിസിഎ പിഴ ചുമത്തി

0
40

കുവൈത്ത് സിറ്റി: കുവൈത്തിൽ 8 എയർലൈൻ കമ്പനികൾക്കുമേൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പിഴ ചുമത്തി .രാജ്യത്തെ ട്രാവൽ ആൻ്റ് ടൂറിസം ഫീസുകൾക്കും എയർലൈനുകൾക്കും എതിരായ  യാത്രക്കാരുടെ പരാതികളും നിയമലംഘനങ്ങളും പരിശോധിക്കാൻ .ചേർന്ന ഡി ജി സി എ  സമിതി യോഗത്തിലാണ് തീരുമാനം. കമ്മിറ്റി എല്ലാ ലംഘനങ്ങളും അവലോകനം ചെയ്തതായി സമിതി ചെയർമാനും എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ഡയറക്ടറുമായ അബ്ദുള്ള അൽ-രാജ്ഹി പറഞ്ഞു.നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ പിഴ ചുമത്താനും നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാനും കമ്മിറ്റിയിൽ തീരുമാാനിച്ചതായും അദ്ദേഹം പറഞ്ഞു