തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയിൽ ചേർന്ന പൗരന് 5 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

0
16

കുവൈത്ത് സിറ്റി: തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പൗരന് അഞ്ചുവർഷം കഠിനതടവിന് വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. ഹിസ്ബുള്ളയിൽ ചേരുകയും ആയുധ പരിശീലനം നേടിയ ശേഷം  ലെബനനെതിരെ ശത്രുതാപരമായ പ്രവർത്തനങ്ങൾ നടത്തിയെന്നും ആണ് കോടതി കണ്ടെത്തിയത്. രാജ്യത്തെ അടിസ്ഥാന സംവിധാനങ്ങൾ നശിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന നിരോധിത സംഘടനയുമായി പ്രതി ബന്ധപ്പെടുകയും ആശയവിനിമയം നടത്തുന്നതും ചെയ്തതായാണ് പബ്ലിക് പ്രോസിക്യൂഷൻ ആരോപിച്ചത്..രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത് എന്ന്, അൽ-സെയെ സാഹ് ദിനപത്രം റിപ്പോർട്ട് ചെയ്തു.