ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് വിഷയത്തിൽ ഓപ്പൺ ഹൗസ് 29 ന്

0
46

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 29-ന് ഉച്ചകഴിഞ്ഞ് 3.30-ന് എംബസി ഓഡിറ്റോറിയത്തിൽ ഓപ്പണ്‍ ഹൗസ് നടക്കും. ‘ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്  ’ എന്നതാണ്  വിഷയം. ഇതുമ യിബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് സ്ഥാനപതി സിബി ജോര്‍ജ് മറുപടി നല്‍കും. ഈ ഓപ്പൺ ഹൗസ് വെർച്വൽ പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരിക്കുന്നതല്ല.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് community.kuwait@mea.gov.in എന്ന വിലാസത്തില്‍ ഇ-മെയില്‍ അയച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി.കമ്മ്യൂണിറ്റി വാളണ്ടിയര്‍മാരായി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നേരിട്ട് എത്താവുന്നതാണ്. ഇതിനായി community.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് പേരുകള്‍ അയക്കാം.

,ചോദ്യങ്ങള്‍ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ, പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, കോണ്‍ടാക്ട് നമ്പര്‍, വിലാസം തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ചോദ്യങ്ങൾ community.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് അയക്കുക.  ‘ഇന്‍ട്രാക്ടീവ് സെക്ഷന്‍’ ഒഴികെയുള്ളവ എംബസിയുടെ ഫേസ്ബുക്ക് ഹാന്‍ഡിലില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും (https://m.facebook.com/indianembassykuwait)