60 കഴിഞ്ഞവരുടെ വിസ പുതുക്കൽ; പ്രമേയത്തെ എതിർത്ത് പാർലമെൻറ് അംഗങ്ങൾ

0
34

കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സിനു മുകളിലുള്ളവർക്ക് തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് വൻതുക ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരെ ആരംഭിച്ച ജനകീയ പ്രചാരണത്തിന് സമാന്തരമായി, പാർലമെൻറിലും പ്രതിഷേധം . എംപിമാരായ അദ്നാൻ അബ്ദുൽ സമദും, ഡോ. ​​ഹമദ് അൽ മത്തറും ഈ തീരുമാനം അംഗീകരിക്കാനാകില്ലെന്ന്് പാർലമെൻറിൽ പറഞ്ഞു,

പാർലമെൻറ് അംഗമായ അബ്ദുൽ സമദ് മന്ത്രിസഭയോട് തീരുമാനം പുനപരിശോധിക്കാൻ ആവശ്യപ്പെട്ടു പ്രസ്താവനയിറക്കി, സർക്കാർ തീരുമാനം  ക്രമരഹിതമാണെന്നും, ജനസംഖ്യാപരമായ ഘടന പരിഷ്കരിക്കുന്നതിന് ഒരിക്കലും സഹായകമാകില്ലെന്നും . മറിച്ച്, കുവൈത്തിന് ആവശ്യമായ പ്രൊഫഷണൽ വൈദഗ്ദ്ധ്യം വിപണിക്ക് നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

തീരുമാനം പക്വതയില്ലാത്തതും പരിഗണനയില്ലാത്തതും അസ്വീകാര്യവുമാണെന്ന് ഡെപ്യൂട്ടി ഡോ. ഹമദ് അൽ മത്താർ പറഞ്ഞു. 60 വയസ്സ് തികഞ്ഞ പ്രവാസികളെ നിയമിക്കാതിരിക്കാനോ അവരുടെ മേൽ ഒരു വലിയ തുക അടിച്ചേൽപ്പിക്കാനോ സർക്കാർ സ്ഥാപനങ്ങൾക്ക് അവകാശമുണ്ടെങ്കിൽ, സ്വകാര്യ മേഖലയിൽ ഇടപെടാനും അത് തടയുന്നതിനും അവർക്ക് അവകാശമില്ല എന്നും അദ്ദേഹം പറഞ്ഞു.