യൂറോപ്യൻ യൂണിയൻ നിശ്ചയിച്ച, സുരക്ഷിതമായി യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും

0
23

കുവൈത്ത് സിറ്റി: യൂറോപ്യൻ യൂണിയൻ കുവൈത്തിനെ പകർച്ചവ്യാധിപരമായി സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ചു.യൂറോപ്യൻ യൂണിയൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് ഓരോ രണ്ടാഴ്ച കൂടുമ്പോഴും സുരക്ഷിതമായി യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടിക അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്,  കോവിഡ് 19 അണുബാധ തോതും ബന്ധപ്പെട്ട മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് തീരുമാനം എന്ന്, അൽ-റായ് റിപ്പോർട്ട് ചെയ്തുതു