കോവിഡ് അവലോകനയോ​ഗം ഇന്ന്; സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും.

0
21

ഇന്ന് വൈകുന്നേരം ചേരുന്ന കോവിഡ് അവലോകനയോ​ഗത്തിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും.  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈകുന്നേരം ചേരുന്ന യോ​ഗത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് സൂചന.

ഹോട്ടലുകളിൽ ഇരുന്ന ഭക്ഷണം കഴിക്കാനും ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനും അനുമതി നൽകുന്ന കാര്യം യോഗം പരിഗണിക്കും. രോഗതീവ്രത കുറയുന്നത് കൊണ്ട് തിയറ്ററുകൾ തുറക്കുന്ന കാര്യവും സർക്കാരിൻറെ സജീവ പരിഗണനയിലാണ്. ഒക്ടോബറിൽ കോളേജുകളും നവംബറിൽ സ്കൂളുകളും തുറക്കുന്നതിന് മുമ്പ് കാര്യമായ ഇളവുകൾ പ്രഖ്യാപിക്കാനാണ് സാധ്യത.

ഒക്ടോബർ പതിനഞ്ചോടെ കോളേജുകളിൽ മുഴുവൻ ക്ലാസുകൾ ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. നവംബർ ഒന്ന് മുതൽ സ്കൂളുകളും തുറക്കും.