സ്കൂൾ ഫീസ് വർദ്ധിപ്പിക്കരുതെന്ന സർക്കാർ നിർദ്ദേശം ലംഘിക്കുന്ന സ്കൂളുകൾക്ക് പിഴ ചുമത്തും

0
31

കുവൈത്ത് സിറ്റി: കുവൈത്തിൽ വരുന്ന അധ്യയന വർഷത്തേക്കുള്ള സ്കൂൾ ഫീസ് വർദ്ധിപ്പിക്കുന്നതിൽ നിന്ന് സ്വകാര്യ, വിദേശ സ്കൂളുകളെ വിലക്കി  വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദാഫ് ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രാലയത്തിന്റെ തീരുമാനം അനുസരിച്ച്, സ്വകാര്യ, വിദേശ സ്കൂളുകൾ കോവിഡ് -19 പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് അനുവദിച്ച അതേ ഫീസിനേക്കാാൾ കൂടുതൽ ഇടാക്കരുത് .സ്കൂൾ ഫീസുമായി ബന്ധപ്പെട്ട്, മന്ത്രാലയ  പുറപ്പെടുവിച്ച  10/2018,  61/2020 പ്രമേയങ്ങൾ  ബാധകമാകുന്നത് തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന സ്കൂളുകൾക്കും , സ്കൂൾ പുനരാരംംഭംവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ അതിൽ വീഴ്ച വരുത്തുന്ന സ്ക്കൂളുകൾക്കെതിരെയും നടപടി സ്വീകരിക്കുകയും  ഉചിതമായ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.

രാജ്യത്തെ പൊതു വിദ്യാലയങ്ങൾ  ഒക്ടോബർ 3 ന് ക്ലാസുകൾ പുനരാരംഭിക്കും, വിദേശ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾ സെപ്റ്റംബർ 26 മുതൽ സാധാരണ ക്ലാസുകൾ പുനരാരംഭിക്കും.

പുതിയ  അധ്യയന വർഷത്തിൽ   സ്കൂളുകൾ പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി സ്കൂളുകളിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന്  പാർലമെന്റിന്റെ വിദ്യാഭ്യാസ സമിതി അംഗങ്ങൾ അടങ്ങുന്ന പ്രതിനിധി സംഘം സ്കൂളുകളിൽ  അപ്രതീക്ഷിത ഫീൽഡ് ഇൻസ്പെക്ഷൻ നടത്തി . തലസ്ഥാനത്തും ജഹ്റ ഗവർണറേറ്റിലെയും നിരവധി സ്കൂളുകളിലാണ്  ഇൻസ്പെക്ഷൻ  നടത്തിയത്.