രുചിഭേദങ്ങളുടെ വൈവിധ്യവുമായി ലുലു ഭക്ഷ്യമേള വീണ്ടും, ‘ലുലു ഫുഡ് ഫിയസ്റ്റ 2021 ‘ എന്നുപേരിട്ടിരിക്കുന്ന ഭക്ഷ്യമേള ഒരാഴ്ച നീണ്ടുനിൽക്കും. സെപ്റ്റംബർ 22 ബുധനാഴ്ച മുതൽ 28 സെപ്റ്റംബർ ചൊവ്വാഴ്ച വരെ നടക്കുന്ന ഫുഡ് ഫിയസ്റ്റ, ലോകമെമ്പാടുമുള്ള മികച്ച ഭക്ഷണങ്ങളുടെ ആഘോഷമാണ്. സെപ്റ്റംബർ 22 -ന് ഹൈപ്പർമാർക്കറ്റിന്റെ ഫഹാഹീൽ ശാഖയിൽ സംഘടിപ്പിച്ച ചടങ്ങിൽ . പബ്ലിക് അതോറിറ്റി ഫോർ അഗ്രിക്കൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് ഡയറക്ടർ ബോർഡ് ചെയർമാൻ ഫൈസൽ സൗദ് അൽ ഹസവി മേള ഉദ്ഘാടനംം ചെയ്തു. കോവിഡ് -19 ആരോഗ്യ പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചുകൊണ്ടാണ്് ചടങ്ങ് സംഘടിപ്പിച്ചത്.
ഫുഡ് ഫെസ്റ്റിവലിൽ, സ്ട്രീറ്റ് ഫുഡ് സ്റ്റാളുകൾ, , തത്സമയ-പാചക സ്റ്റാളുകൾ, പരമ്പരാഗത രീതിയിലുള്ള കടകൾ, ഭക്ഷണവുമായി ബന്ധപ്പെട്ട വലിയ കട്ട് -ട്ടുകളും അലങ്കാരങ്ങളും എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ തരത്തിലുമുള്ള പലചരക്ക് സാധനങ്ങൾ, മികച്ച ഗുണനിലവാരമുള്ള ശീതീകരിച്ച, മാംസ, മത്സ്യ ഭക്ഷ്യവസ്തുക്കൾ. ഭക്ഷ്യേതര ഉത്പന്നങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇലക്ട്രോണിക്സ്, എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലുമുള്ള വിശാലമായ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ഫിയസ്റ്റ ഷോപ്പർമാർക്ക് മികച്ച ഓഫറുകൾ ലഭിക്കും. റഫ്രിജറേറ്ററുകളും എയർകണ്ടീഷണറുകളും പോലുള്ളവ വിവിധതരം മുൻനിര ബ്രാൻഡുകളിൽ പ്രത്യേക കിഴിവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
‘ഫുഡ് ഫിയസ്റ്റ 2021’ ൻ്റെ പ്രത്യേക ആകർഷണം ‘സീസൺ എൻറ്’ വിൽപനയാണ്, ഇത് ഫാഷൻ, പാദരക്ഷകൾ, ലേഡീസ് ഹാൻഡ്ബാഗുകൾ എന്നിവയുൾപ്പടെയുള്ളവയ്ക്ക് 25 ശതമാനം മുതൽ 75 ശതമാനം വരെ വിലക്കിഴിവുണ്ട്. സീസൺ എൻറ് വിൽപ്പന സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 12 വരെ നീട്ടിയിട്ടുണ്ട്, അതിനാൽ ഷോപ്പർമാർക്ക് ആഗ്രഹിച്ചവ അവരുടെ ഒഴിവുസമയങ്ങളിൽ വാങ്ങാം.