കുവൈത്തിൽ വീണ്ടും ലഹരി വേട്ട

കുവൈത്ത് സിറ്റി: കുവൈറ്റിലേക്ക് അനധികൃതമായി മയക്കുമരുന്നും സിഗരറ്റും കടത്താനുള്ള രണ്ട് ശ്രമങ്ങൾ നുവൈസീബ് തുറമുഖത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. കുവൈത്തിലേക്ക് പ്രവേശിക്കാൻ കാത്തുനിന്നന് ട്രക്കിലെ ലഗേജിൽ നിന്ന് അര കിലോ ഹെറോയിനും 5.4 ഗ്രാം മെത്ത് (ഷാബു) കണ്ടെത്തി.രണ്ടാമത്തെ  കേസിൽ കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന്  മുമ്പ് ഒരു വാഹനം പരിശോധിക്കുകയും 359 കാർട്ടൺ സിഗരറ്റുകൾ കണ്ടെത്തുകയും ചെയ്തു.