കുവൈത്ത് സിറ്റി : സ്വകാര്യ മേഖലയിലെ തൊഴിൽ വിവേചനത്തിനും ജോലിസ്ഥലത്തെ ലൈംഗികാതിക്രമം തടയുന്നതിനും ശക്തമായ നടപടിികളുമായി കുവൈത്ത്. വാണിജ്യ, വ്യവസായ മന്ത്രിയും, പവർ പബ്ലിക് അതോറിറ്റി ഓഫ് മാനവശേഷി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. അബ്ദുള്ള അൽ സൽമാൻ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഈ ഉത്തരവ് അനുസരിച്ച് ലിംഗഭേദം, പ്രായം, ഗർഭം അല്ലെങ്കിൽ സാമൂഹിക പദവി എന്നിവയുടെ അടിസ്ഥാനത്തിൽ തൊഴിലിിടത്തിൽ ഉടമ വിവേചനം കാണിക്കരുത്. എണ്ണ, സ്വകാര്യ മേഖലകളിലെ തൊഴിൽ നിയമങ്ങളുടെ വ്യവസ്ഥകൾ കണക്കിലെടുത്തു കൊണ്ടാണ് ഉത്തരവ്. ജോലിസ്ഥലത്തെ ലൈംഗികപീഡനം അതിന്റെ എല്ലാ രൂപത്തിലും തലത്തിലും, ആധുനിക സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള്ളവയെ നിരോധിക്കുന്നു.