കുവൈത്ത് സിറ്റി: അധികൃതർ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ’ അനുുസരിച്ച് രാജ്യത്ത് പണം അപഹരണംം, സമാനമായ മറ്റ് കുറ്റകൃത്യങ്ങളും ആശങ്കാാാജനകമാകുന്ന തരത്തിൽ വർധിിക്കുന്നു. 2019 ൽ 1,555 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, മുൻ വർഷം സമാനമായ 1,424 കേസുകളായിരുന്നെങ്കിൽ, 2017 ൽ കേസുകളുടെ എണ്ണം 1,355 ആയിരുന്നു. രാജ്യത്ത് ഇത്തരം കുറ്റകൃത്യങ്ങളിൽ വളർച്ചയുണ്ടായതായി പ്രോസിക്യൂഷൻ സ്ഥിരീകരിച്ചു, മോഷണത്തിന്റെ വർദ്ധനയും വ്യാപനവും മയക്കുമരുന്നിന് അടിമപ്പെടുന്നവരുടെ എണ്ണത്തിലുുണ്ടാകുന്ന വർധനവിനാലാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.
നീതിന്യായ മന്ത്രാലയം പുറപ്പെടുവിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2019 ൽ 1,204 അതിക്രമിച്ചു കടന്ന കേസുകൾ, 512 തീവെപ്പ് കേസുകൾ, 65 ഭവനഭേദനം , 22 കവർച്ച, 15 സായുധ കവർച്ച, 6 തട്ടിപ്പ് കേസുകൾ എന്നിവ കോടതിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നു.