കുവൈത്ത് സിറ്റി: കോവിഡിനെതിരായ പോരാട്ടത്തിൽ അണിനിരന്ന മുൻനിര പോരാളികൾക്ക് നൽകുന്ന ഭക്ഷണ വിതരണവും ക്യാഷ് റിവാർഡുകളുമായി ബന്ധമില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു. ആറ് മാസത്തേക്ക് ‘റേഷൻ’ വിതരണത്തിനായി 50 ദശലക്ഷം ദിനാർ അനുവദിച്ചിട്ടുണ്ടെന്നും ലോജിസ്റ്റിക്സ് വകുപ്പിലെ ഉദ്യോഗസ്ഥർ നടപടികൾ പൂർത്തിയാക്കുന്നതിനായി കാത്തിരിക്കുകയാണെന്നും മന്ത്രാലയ അധികൃതർ അറിയിച്ചു. പൗരന്മാർക്ക് അവരുടെ നിർദ്ദിഷ്ട ക്വാട്ട സാധാരണ ഔട്ട്ലറ്റ് കളിൽ നിന്നും ലഭിക്കും. അതേ സമയം അർഹരായ പ്രവാസികൾക്കായി എല്ലാ ഗവർണറേറ്റുകളിലും നിരവധി കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും അധിികൃതർ അറിയിിച്ചു .
Home Middle East Kuwait കോവിഡ് മുൻനിര പോരാളികൾക്ക് നൽകുന്ന സൗജന്യ ഭക്ഷണ വിതരണവും ക്യാഷ് റിവാർഡുകളുമായി ബന്ധമില്ലെന്ന് MoCI