രാജ്യത്ത് ലിംഗസമത്വം ഉറപ്പുവരുത്താനുള്ള കുവൈത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് ലോക ബാങ്ക്

0
23

കുവൈത്ത് സിറ്റി: പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യമായ സാമ്പത്തിക അവസരങ്ങൾ നൽകുന്നതിലൂടെ, ലിംഗസമത്വം ഉറപ്പുവരുത്താനുള്ള കുവൈത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് ലോക ബാങ്ക് . സ്വകാര്യ മേഖലയിലെ തൊഴിൽ വിവേചനം നിരോധിക്കാനുള്ള വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ തീരുമാനത്തെ ലോക ബാങ്ക് പ്രശംസിച്ചു, അതുപോലെ തന്നെ ജോലിസ്ഥലത്തെ എല്ലാത്തരം ലൈംഗികാതിക്രമങ്ങളും നിരോധിച്ചുുു കൊണ്ടുള്ള ഉത്തരയുംംംം സ്വാഗതം ചെയ്യുന്നതായി പത്രക്കുറിപ്പിൽ അറിയിച്ചു. കുവൈറ്റ് വിഷൻ 2035, കുവൈറ്റ് നാഷണൽ ഡെവലപ്‌മെന്റ് പ്ലാൻ എന്നിവയ്ക്ക് അനുസൃതമായി, സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിലേക്ക് സ്ത്രീകളുടെ പ്രവേശനം അനുവദിക്കുന്നതിൽ കുവൈത്ത് സ്വാഗതാർഹമാായ നടപടിയാണ് കൈക്കൊള്ളുമെന്നും വേൾഡ് ബാങ്ക് അധികൃതർ പറഞ്ഞു.