കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നത് പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച് സമഗ്ര പഠനം നടത്തണമെന്ന നിർദേശവുമായി ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ് . അടുത്ത ഞായറാഴ്ച അറബിക് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ട്രാഫിക് തയ്യാറെടുപ്പുകൾ പരിശോധിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്് ചെയ്തു.
അൽ-അമാദി ഗവർണറേറ്റിലെ ജനറൽ ട്രാഫിക് വിഭാഗത്തിൽ അൽ-നവാഫ് പരിശോധന നടത്തി, ഫീൽഡ് സെക്യൂരിറ്റി മേഖലകൾ അധ്യയന വർഷത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.