കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസ് അഫയേഴ്സ് വിഭാഗം ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ നിരവധി പേർ പിടിയിൽ. നിരവധി റെസിഡൻസി നിയമലംഘകർ ഉൾപ്പെടെ വ്യാജ ഗാർഹിക തൊഴിൽ ഓഫീസുകളിൽ നിന്ന് പിടിയിലായതായി അധികൃതർ അറിയിച്ചു. ഇവർക്കെതിരെെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.