കുവൈത്ത് സിറ്റി: കുവൈറ്റിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഇരകളുമായി ആശയവിനിമയം നടത്തുന്നതുമായി അഹ്മദി പ്രദേശത്ത് സ്ഥാപിച്ച ഫെനർ സെന്ററിൻ്റെ പ്രവർത്തനം അവതാളത്തിൽ. സ്ഥാപിച്ച് നാലുവർഷം കഴിഞ്ഞിട്ടും മതിയായ ജീവനക്കാരുടെ അഭാവം കാരണം സെൻറർ പൂർണതോതിിൽ പ്രവർത്തനം ഇതുവരെയും ആരംഭിച്ചിട്ടില്ല , ഒരു കേസ്് പോലും ഇവിടെ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല . കുടുംബകാര്യങ്ങൾക്കായുള്ള സുപ്രീം കൗൺസിൽ, സാമൂഹിക കാര്യ – വികസന മന്ത്രാലയത്തിനും കീഴിലാണ് സെൻറർ പ്രവർത്തിക്കുന്നത് .
അടുത്തിടെ ഫെനർ സെന്ററിൽ മനുഷ്യാവകാശ സംഘടന പ്രതിനിധികൾ സന്ദർശനം നടത്തിയിരുന്നു. അന്ന്കേന്ദ്രം സജീവമാക്കുന്നതിന് എല്ലാ തരത്തിലുമുള്ള തയ്യാറെടുപ്പുകളും നടത്തുമെന്നായിരുന്നു, സാമൂഹിക കാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതെന്ന് അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. കേന്ദ്രം സജീവമാകുന്നതിലെ പ്രധാന കാരണം ബജറ്റിറിന് അഭാവമാണ്. ഗാർഹിക പീഡന കേസുകൾ സ്വീകരിക്കുന്നതിനുള്ള ഹോട്ട്‌ലൈൻ സംവിധാനം ഇതുവരെയും പൂർണതോതിൽ സജ്ജീകരിക്കുകയോ, മാനസിക, സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നിയമനവും നടത്തുകയോ ചെയ്തിട്ടില്ല .