അത്യാധുനിക സ്കാനിംഗ് സംവിധാനങ്ങളുമായി നുവൈസീബ് പോർട്ട്

0
21

കുവൈത്ത് സിറ്റി: കുവൈത്തിലെ നുവൈസീബ് ബോർഡർ ക്രോസിംഗിൽ സുരക്ഷാക്രമീകരണങ്ങങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി രണ്ട് ആധുനിക സ്കാനിംഗ് ഉപകരണങ്ങൾ സ്ഥാപിച്ചു.  കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ, കൗൺസിലർ ജമാൽ അൽ ജലാവി, ആധുനിക ഉപകരണങ്ങളുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. സ്കാനറുകളിൽ ഒന്ന് ബാഗുകളും ലഗേജുകളും പരിശോധിക്കുന്നതിനും മറ്റൊന്ന് യാത്രക്കാരെ പരിശോധിക്കുന്നതിനുമാണ് . ലോകത്തെ തന്നെ ഏറ്റവും മികച്ച സ്കാനറുകൾ ആണ് ഇവിടെ സ്ഥാപിച്ച്ചതെന്ന് ജമാൽ അൽ ജലാവി പറഞ്ഞുു .

രണ്ട് ഉപകരണങ്ങളുടെയും സാങ്കേതിക പരിശോധനക നടത്തി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനിലെ സ്പെഷ്യലിസ്റ്റുകൾ  അംഗീകരിച്ച ശേഷമാണ് ഇവ സ്ഥാപിച്ചതെന്ന് കസ്റ്റംസ് പത്രക്കുറിപ്പിൽ അറിയിച്ചു.