കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി

0
34

കുവൈത്ത്‌ സിറ്റി :  കുവൈത്തിലെ ഇന്ത്യന്‍ എംബയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി  സമുചിതമായി ആഘോഷിച്ചു.
മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കു മുന്നില്‍  സ്നേഹാദരങ്ങളോടെ അംബാസഡർ സിബി ജോര്‍ജ്ജ്‌ പുഷ്പാർച്ചന നടത്തി.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60 -ാം വാർഷികത്തോടനുബന്ധിച്ചും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ചും കുവൈത്തിൽ നിരവധി ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നതായി സ്ഥാനപതി വ്യക്തമാക്കി.


‘നമ്മൾ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും എല്ലാ ഉത്സവങ്ങളും ആഘോഷിക്കുകയും ചെയ്തു. ഈ ആഘോഷങ്ങളിലെല്ലാം നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്ന ഒരു പൊതുവായ കാരണമാണു നമ്മുടെ രാഷ്ട്രപിതാവ്.
ഗാന്ധിജിയുടെ ജീവിതവും സന്ദേശങ്ങളും ആഘോഷിക്കാതെ നമ്മുടെ ജീവിതത്തിലും സമൂഹത്തിലും ഒരു ദിവസവും കടന്നു പോയിട്ടില്ല..മുഴുവൻ ഭാരതീയന്റെയും അഭിമാനവ്യക്തിത്വമാണു മഹാത്മാവ്‌.
എന്റെ ജീവിതമാണു എന്റെ സന്ദേശം എന്ന അദ്ദേഹത്തിന്റെ വാക്കുകൾ പ്രായ ലിംഗ,ജാതി,മത പ്രദേശിക ഭേദമന്യേ ശതകോടികൾക്ക്‌ പ്രചോദനം നൽകുന്നതായും സ്ഥാനപതി പറഞ്ഞു.

‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ നൃത്ത ശിൽപവും  അരങ്ങേറി 

 

കുവൈത്തിലെ പ്രവാസി കലാകാരന്മാർ വരച്ച ഗാന്ധിജിയുടെ ഛായാചിത്രങ്ങൾ സ്ഥാനപതിക്ക്‌ സമ്മാനിച്ചു.