ദോഹ: ഇന്ത്യക്കെതിരെ വിദ്വേഷം വളര്‍ത്തുകയെന്ന ദുരുദ്ദേശത്തോടെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി ഖത്തറിലെ ഇന്ത്യൻ എംബസി. ജനങ്ങളില്‍ അനൈക്യം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഉള്ളതാണ് ഇതെെന്നും എംബസി മുന്നറിയിപ്പ് നല്‍കി. ഇത്തരം വ്യാജ വാര്‍ത്തകളെയും വീഡിയോകളെയും ഇന്ത്യന്‍ പ്രവാസികള്‍ കരുതിയിരിക്കണമെന്നും കുപ്രചാരണങ്ങള്‍ വശംവദരാവരുതെന്നും എംബസി അഭ്യര്‍ഥിച്ചു. ഔദ്യോഗിക ടിറ്ററിലൂടെ എംബസി ഇക്കാര്യംയം അറിയിച്ചത്.
അസമില്‍ മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് അറബ് രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വിവിധ തരത്തിലുള്ള പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് അറബ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കാംപയിനും ആരംഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എംബസിയുടെ ട്വീറ്റ്.