കുവൈത്തിൽ റോഡുകളിലെ ട്രാഫിക് സാന്ദ്രത നിരീക്ഷിക്കുന്നതിനായി പ്രത്യേക സുരക്ഷാ പദ്ധതിയുമായി ട്രാഫിക് ഡിപ്പാർട്ട്മെൻറ്

0
27

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതു അധ്യായന വർഷത്തിൽ സ്കൂളുകൾ പുനരാരംഭിച്ച സാഹചര്യത്തിൽ പ്രധാനപ്പെട്ട റോഡുകളിൽ പട്രോളിംഗ് ശക്തിപ്പെടുത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ  പബ്ലിക് റിലേഷൻസ് ഓഫീസർ മേജർ അബ്ദുള്ള ബുഹാസനും പറഞ്ഞു. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം ഇതിനായി പുതുതായി സെക്യൂരിറ്റി പ്ലാൻ വികസിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. സ്കൂളുകൾ പുനരാരംഭിച്ചതോടെെ റോഡുകളിൽ തിരക്ക് വർധിക്കും, ഈ സാഹചര്യത്തിലാണ്് ട്രാഫിക് ഡിപ്പാർട്ട്മെൻറ് പുതിയ പദ്ധതി  ആവിഷ്കരിച്ചത്. രാജ്യത്തെ തെരുവുകളിൽ വിന്യസിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളിലൂടെ  റോഡുകൾ നിരീക്ഷിക്കാനും സുരക്ഷ ഉറപ്പുവരുത്താനും ഡിപ്പാർട്ട്മെൻറ്  പരിശ്രമിക്കുന്നതായി ബുഹാസൻ പറത്തു.