കോവിഡ് രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാൻ കഴിയാതിരുന്നവർക്ക് തിങ്കളാഴ്ച മുതൽ മിശ്രഫ് കേന്ദ്രത്തിൽ വാക്സിൻ നൽകും

0
21

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ രണ്ടാം ഡോസ് ഷെഡ്യൂൾ അനുസരിച്ച് സ്വീകരിക്കാൻ കഴിയാതിരുന്നവർക്ക് വീണ്ടും അവസരവുമായി ആരോഗ്യമന്ത്രാലയം. രണ്ടാം ഡോസ് ഷെഡ്യൂൾ നഷ്ടപ്പെട്ടവർക്ക്, മിസ്രെഫ് എക്സിബിഷൻ ഗ്രൗണ്ടിിലെ വാക്സിനേേഷൻ കേന്ദ്രത്തിലെത്തി കുത്തിവെപ്പ് സ്വീകരിക്കാം എന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുള്ള അൽ-സനദ് പറഞ്ഞു. മുൻകൂട്ടി അപ്പോയിമെൻറ് ആവശ്യമില്ലാതെ ഒക്ടോബർ 4 തിങ്കളാഴ്ച മുതൽ നേരിട്ട്  വാക്സിനേഷൻ കേന്ദ്രത്തിലെത്തിിി വാക്സിൻ സ്വീകരിക്കാവുന്നതാണ് എന്ന് അദ്ദേഹം അറിയിച്ചു.