198 പേരുടെ പൗരത്വം റദ്ദാക്കണമെന്ന് കമ്മീഷൻ

0
57

കുവൈത്ത് സിറ്റി: കുവൈറ്റ് പൗരത്വത്തിനായുള്ള ഹയർ കമ്മീഷൻ വ്യാഴാഴ്ച 198 കുവൈത്തികളുടെ പൗരത്വം റദ്ദാക്കാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു, എന്നാൽ നടപടിയുടെ കാരണങ്ങളോ വിശദാംശങ്ങളോ നൽകിയിട്ടില്ല. ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നൂറുകണക്കിന് പൗരന്മാരുടെ പൗരത്വം കുവൈറ്റ് റദ്ദാക്കിയിരുന്നു.