മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം ചേരുന്നു. ഞായറാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് ചേരുന്ന യോഗത്തിൽ എസ്.എച്ച്.ഒമാർ മുതൽ ഡിജിപി വരെ ഓൺലൈനായി പങ്കെടുക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം വിവാദങ്ങളിൽപ്പെടുന്നത് തുടർക്കഥയാവുന്ന സാഹചര്യത്തിലാണിിത്.
മോൺസൻ മാവുങ്കലുമായുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധം ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രി സേനാംഗങ്ങളുടെ യോഗം വിളിച്ചത് എന്നതും ശ്രദ്ദേയമാണ്. മോൻസൻ മാവുങ്കലുമായുളള ആരോപണങ്ങളിൽ ഡി.ജി.പിയും നിലപാട് വിശദീകരിച്ചേക്കും.മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഡിഐജി സുരേന്ദ്രൻ, ഐ.ജി ലക്ഷ്മൺ ഉൾപ്പെടെയുള്ളവർ മോൻസണിന്റെ വീട്ടിൽ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മോൻസണിനെതിരായ കേസ് അട്ടിമറിക്കാൻ ഐ.ജി ലക്ഷ്മൺ ഇടപെട്ടതായിട്ടുള്ള ആരോപണവും ഇതിനിടെ ഉയർന്നിരുന്നു.