ദോഹ: ഖത്തറില്‍ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും കോളേജുകളിലും മുഴുവന്‍ വിദ്യാര്‍ഥികളും ക്ലാസ്സില്‍ ഹാജരാവണമെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദേശം പ്രാബല്യത്തില്‍ വന്നു . കോവിഡ് നിയന്ത്രണങ്ങളില്‍ പ്രഖ്യാപിച്ച നാലാം ഘട്ട ഇളവുകളുടെ ഭാഗായാണിത്. കൊവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞുവന്ന പശ്ചാത്തലത്തില്‍ നേരത്തേ വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ പെരുമാറ്റച്ചട്ടങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.വിദ്യാലയങ്ങളില്‍ ഇന്നു മുതല്‍ ഹാജര്‍ സമ്പ്രദായം പുനരാരംഭിക്കും. തക്കതായ കാരണമില്ലാതെ ക്ലാസ്സില്‍ എത്താവര്‍ക്ക് ഹാജര്‍ ലഭിക്കില്ല. അതേസമയം, വിദ്യാലയങ്ങളുടെ കെട്ടിടങ്ങളിലുള്ള സ്ഥല സൗകര്യത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയം നിര്‍ണയിച്ചു നല്‍കിയ എണ്ണം വിദ്യാര്‍ഥികള്‍ക്കായിരിക്കും ക്ലാസ്സുകളില്‍ പ്രവേശനം. വിദ്യാര്‍ഥികള്‍ തമ്മില്‍ ചുരുങ്ങിയത് ഒരു മീറ്ററെങ്കിലും അകലം എല്ലാ സമയത്തും പാലിക്കണം.