ഒരാഴ്ചയ്ക്കിടെ സൗദിയില്‍ സുരക്ഷാ പരിശോധനയില്‍ പിടിയിലായത് 13,638 പ്രവാസികള്‍

0
29

റിയാദ്: സൗദിയില്‍ അനധികൃത താമസക്കുന്നവരെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനയില്‍ ഇതുവരെ പിടിയിലായത്  13,638 പ്രവാസികള്‍.  വിവിധ സുരക്ഷാ ഏജന്‍സികളും ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സും (ജവാസാത്ത്) സംയുക്തമായാണ് സപ്തംബര്‍ 23 മുതല്‍ റയ്ഡുകളാരംഭിച്ചത്. റെസിഡന്‍സി നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ എന്നിവ ലംഘിച്ച് രാജ്യത്ത് താമിക്കുന്നവരാണ് അറസ്റ്റിലായവരില്‍ ഏറെയും. 5,749 പേര്‍ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചതിനും 1,818 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത് അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനാണ്. 6,228 പേരാണ് ആവശ്യമായ രേഖകളില്ലാതെ വിവിധ അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് പ്രവേശിച്ചതിനും അനധികൃതമായി രാജ്യത്ത് നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചതിനും പിടിയിലായത്. ഇവരില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരുണ്ട്