ദോഹ: രാജ്യത്ത് കൊവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞുവന്ന സാഹചര്യത്തില്‍ യാത്രാ നിയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യങ്ങളെ പച്ച, ചുവപ്പ് എന്നീ പട്ടികകളില്‍ ഉള്‍പ്പെടുത്തി പട്ടിക പുതുക്കിയതിനോടൊപ്പം മൂന്നാമതൊരു പട്ടിക കൂടി മന്ത്രാലയം പ്രസിദ്ധീകരിച്ചു.
എക്‌സെപ്ഷനല്‍ റെഡ് കണ്‍ട്രീസ് (സവിശേഷമായ q ചുവപ്പ് രാഷ്ട്രങ്ങള്‍) എന്നാണ് പുതിയ പട്ടികയുടെ പേര്. കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന രാജ്യങ്ങളെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഒന്‍പത് രാജ്യങ്ങളെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫിലിപ്പീന്‍സ്, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍, ഇന്തോനീഷ്യ, കെനിയ, സുഡാന്‍ എന്നിവയാണ് ഈ പട്ടികയില്‍ പെട്ട മറ്റ് രാജ്യങ്ങള്‍. 15 രാജ്യങ്ങളാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.