കുവൈത്തിൽ തൊഴിൽ, വാണിജ്യ സന്ദർശക വിസകൾക്ക് നിയന്ത്രണങ്ങളിൽ ഇളവ്

0
16

കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട്  പ്രവർത്തിക്കുന്നവർക്കുള്ള കുവൈറ്റിലേക്കുള്ള പ്രവേശന അനുമതി സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കൊറോണ  എമർജൻസി സംബന്ധിച്ച മന്ത്രിതല സമിതി തീരുമാനിച്ചു. ഫാമുകൾ, റെസ്റ്റോറന്റുകൾ, ഭക്ഷ്യ വ്യവസായം, ബേക്കറികൾ, മത്സ്യബന്ധനം എന്നി മേഖലകളിൽ  വാണിജ്യ സന്ദർശന വിസയും വർക്ക് പെർമിറ്റുകളും ഈ ഇളവുകളിൽ ഉൾപ്പെടുമെന്ന്, അധിികൃതർ തിങ്കളാഴ്ച ട്വിറ്റർ അക്കൗണ്ടിൽ  വ്യക്തതമാക്കി . രാജ്യത്തെതെ കോവിഡ് സ്ഥിതി  മെച്ചപ്പെട്ട സാഹചര്യത്തിലാണ്   ഈ തീരുമാനമെന്ന്, മന്ത്രിതല സമിതി അധ്യക്ഷൻ ഷെയ്ഖ് ഹമദ് പറഞ്ഞു

കന്നുകാലി, കോഴി ഫാമുകളുടെയും ഉടമസ്ഥർക്കും, പാൽ ഉൽപന്ന സ്ഥാപനങ്ങൾക്കും, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, വെള്ളം, ജ്യൂസ് ബോട്ടിലിംഗ് കമ്പനികൾ എന്നിവയുടെ നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും അത്തരം ഇളവുകൾ അനുവദിക്കും.

വാക്സിനേഷൻ നിയമങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ മുൻകരുതലുകൾ സംബന്ധിച്ച മന്ത്രിസഭാ ഉത്തരവ് പാലിച്ചുകൊണ്ട് മാത്രമേ യാത്രികർക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ .