കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്കുള്ള വർക്ക് പെർമിറ്റ് സംവിധാനം പരിഷ്കരിക്കുന്നതിനും വർക്ക് പെർമിറ്റുകൾക്കുള്ള ചാർജ് വർദ്ധിപ്പിക്കുന്നതിനും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനെ മന്ത്രിസഭ ജനറൽ സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയതായി അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. അതോറിറ്റി അതിന്റെ സേവനങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന എല്ലാ വരുമാനവും അവയുടെ മൂല്യം വർദ്ധിപ്പിക്കുന്നതിനായി അവലോകനം ചെയ്യണമെന്ന നിർദേശംം നൽകിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള മന്ത്രിസഭയുടെ ശ്രമങ്ങളുടെയും ട്രഷറിയിലേക്കുള്ള എണ്ണ ഇതര വരുമാനത്തിന്റെ നിലവാരം ഉയർത്തുന്നതിൻ്റെ ഭാഗമായിി കൂടിയാണ് തീരുമാനം.
2022 വർഷത്തിന്റെ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും PAM നൽകുന്ന സേവനങ്ങൾക്കുള്ള ഫീസ് വർദ്ധനവ് നടപ്പിലാക്കുന്നതിനുള്ള പദ്ധതി വികസിപ്പിക്കുന്നതും, പ്രവാസി തൊഴിലാളികളുടെ വിസയ്ക്കുള്ള ഫീസ് വർദ്ധന ഉൾപ്പെടെ, വർക്ക് പെർമിറ്റ് സമ്പ്രദായം ഭേദഗതി ചെയ്യുന്നതും മന്ത്രിസഭയുടെ ഉത്തരവിൽ ഉൾപ്പെടുന്നു.