KRCS നിർധനരായ കുട്ടികൾക്ക് സ്കൂൾ ബാഗുകളും അവശ്യവസ്തുക്കളും വിതരണം ചെയ്തു

0
17

കുവൈത്ത് സിറ്റി: കുവൈത്തിലെ റെഡ് ക്രസന്റ് സൊസൈറ്റി (KRCS )യുടെ ആഭിമുഖ്യത്തിൽ കുവൈറ്റിലെ നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്കൂൾ ബാഗുകളും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്തു. കെ ആർ സി എസ്് സിൽ രജിസ്റ്റർ ചെയ്ത 200 കുട്ടികൾക്കാണ് ബാഗ് ഉൾപ്പെടെയുള്ളള സാധനങ്ങൾ നൽകിയത് .  ഓരോ സ്കൂൾ ബാഗിലും എല്ലാ സ്കൂൾ ഉപകരണങ്ങളും സാധനങ്ങളും നൽകിയതായി സൊസൈറ്റിയുടെ ലോക്കൽ എയ്ഡ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മറിയം അൽ അദ്‌സാനി  കുവൈറ്റ് ന്യൂസ് ഏജൻസിയോട് (കുന) പറഞ്ഞു

, നിർദ്ധനരായ കുടുംബങ്ങൾക്ക് അവരുടെ കുട്ടികളെ പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിലേക്ക് പറഞ്ഞയക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായാണിതെന്നും അദ്ദേഹം പറഞ്ഞു