കുവൈറ്റ് നബിദിന അവധി ഒക്ടോബർ 21ന്

0
22

കുവൈത്ത് സിറ്റി: നബിദിനം പ്രമാണിച്ച് വരുന്ന ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി പൊതു അവധിയായിരിക്കുമെന്ന് കുവൈത്ത് സർക്കാർ അറിയിച്ചു. സിവിൽ സർവീസ് കമ്മീഷൻ സമർപ്പിച്ച ശുപാർശ അംഗീകരിച്ചാണ് ഒക്ടോബർ 18 ന് പകരം 21 ന്  പൊതുഅവധിയായി മന്ത്രിസഭ അംഗീകരിച്ചത്. ഒക്ടോബർ 21 വ്യാഴാഴ്ച പൊതു അവധിയും തുടർന്നുള്ള വെള്ളി ശനി ദിവസങ്ങളിൽ വാരാന്ത്യ അവധിയായിരിക്കും. ഞായറാഴ്ച ഇരുപത്തിനാലാം തീയതി മുതൽ പ്രവർത്തി ദിനം ആയിരിക്കും