കരാമയില്‍ മലയാളികള്‍ താമസിച്ച ഫ്ലാറ്റി‍ല്‍ തീപ്പിടുത്തം

ദുബായിലെ കരാമയിൽ ഫ്ലാറ്റിൽ തീപിടുത്തം. വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. അപകട കാരണം എ സി തകരാർ ആണെന്നാണ് പ്രാഥമീക നിഗമനം.  മലയാളികളായ താമസക്കാരടക്കം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മൂന്നാം നിലയിലെ മുറിക്കുള്ളിലായിരുന്നു അപകടം.   എസിയിൽ നിന്ന് ബാൽക്കണിയിലേക്ക് തീ പടരുകയുകയായിരുന്നു.   മലയാളികളടക്കം ഒട്ടേറെ പേർ താമസിക്കുന്ന മേഖലയാണിത്. വിവരം ലഭിച്ച ഉടൻ തന്നെ പൊലീസും സിവിൽ ഡിഫൻസും എത്തി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയമാക്കി.