കുവൈത്ത് സിറ്റി: കുവൈത്തിന്റെ ജസീറ എയര്‍വേസ് , ഖത്തര്‍ എയര്‍വേസ് അബൂദാബിയുടെ ഇത്തിഹാദ് എയര്‍വേസ്, റോയല്‍ ജോര്‍ദാനിയന്‍, ജെറ്റ്‌സ്റ്റാര്‍, ക്വന്റാസ് എന്നി വിമാന കമ്പനികൾ അയാട്ട ട്രാവല്‍ പാസ് നടപ്പാക്കാന്‍ തീരുമാനി ച്ചതായി ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍(IATA) അറിയിച്ചു. ഈ വിമാനകമ്പനികൾ ഘട്ടംഘട്ടമായി തങ്ങളുടെ റൂട്ടുകളില്‍ ഡിജിറ്റല്‍ ഹെല്‍ത്ത് പാസ്‌പോര്‍ട്ട് നടപ്പാക്കും.
ട്രാവൽ പാസ്സ് എന്നത് കോവിഡ് പരിശോധനാ ഫലങ്ങള്‍, ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സ്വീകരിക്കാനും വെരിഫൈ ചെയ്യാനും സംവിധാനമുള്ള മൊബൈല്‍ ആപ്പ് ആണ് . ഏറെനാളത്തെ പരീക്ഷണനിരീക്ഷണങ്ങൾക്ക് അവസാനമാണ് ഈ സംവിധാനം നടപ്പാക്കുന്നത്. ഓരോ രാജ്യങ്ങളും നിര്‍ദേശിക്കുന്ന ആരോഗ്യ രേഖകള്‍ കാര്യക്ഷമമായി മാനേജ് ചെയ്യുന്നതിനുള്ള ടൂളാണ് ട്രാവല്‍ പാസെന്ന് അയാട്ട ഡയറക്ടര്‍ ജനറല്‍ വില്ലി വാല്‍ഷ് പറഞ്ഞു.
നിലവില്‍ 52 രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഈ ആപ്പ് ഉപയോഗിച്ച് മാനേജ് ചെയ്യാനാവും. നവംബര്‍ അവസാനത്തോടെ ഇത് 74 രാജ്യങ്ങള്‍ ആവും.യാത്രക്കാര്‍ക്ക് ഓരോ രാജ്യത്തേക്കും ഏതൊക്കെ രേഖകളാണ് വേണ്ടതെന്ന് പരിശോധിക്കാനും കോവിഡ് പരിശോധന ഫലങ്ങള്‍ സ്വീകരിക്കാനും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്യാനും ട്രാവല്‍ പാസില്‍ സംവിധാനമുണ്ടാവും.