ഒമാന്‍: ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ കാറ്റിന്റെയും മഴയുടെയും തീവ്രത കുറഞ്ഞു. രാജ്യത്തെ വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഒമാന്‍ ജനജീവിതം സാധാരണ നിലയിലേക്ക് വരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
മസ്കത്തിലെയും ദാഹിറയിലെയും സ്ക്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഷഹീൻ ദുരന്ത്ത്തിൽ ഇതുവരെ 11 പേർ മരിച്ചതായാണ് വിവരം.
ചില മേഖലകള്‍ ഒറ്റപ്പെട്ട നിലയില്‍ ആണ്. സുവൈഖ്, തർമത്ത്, മുസന്ന എന്നിവിടങ്ങളിലെ നാശനഷ്ടങ്ങൾ അധികൃതര്‍ വിലയിരുത്തി വരികയാണ്. രാജ്യത്ത് ചുഴലിക്കാറ്റ് വിതച്ച ആഘാതത്തിൽ നിന്ന് കരകയറ്റാൻ ഊര്‍ജിതമായ ശ്രമങ്ങള്‍ ആണ് നടക്കുന്നത്. വിവിധ ഗവർണറേറ്റുകളിലെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. റോഡ് ഗതാഗതയോഗ്യമാക്കാനും, വെള്ളം, വൈദ്യുതി എന്നിവ പുനഃസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്