ക്വാറന്റീനിലിരിക്കെ അനുമതിയില്ലാതെ  പുറത്തുപോയെന്നാരോപണം; യു എ ഇ യിൽ മലയാളിക്ക് 10 ലക്ഷം രൂപ

0
17

അബുദാബി: കോവിഡ് ബാധിതനായി ക്വാറന്റീനിലിരിക്കെ അനുമതിയില്ലാതെ  പുറത്തുപോയ മലയാളിക്ക് 10 ലക്ഷം രൂപ ( 50,000 ദിർഹം ) പിഴ. അബുദാബിയിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിക്കാണ് നിയമം ലംഘിച്ചു എന്നാരോപിച്ച്  പിഴ ലഭിച്ചത്.

കോവിഡ് സ്ഥിരീകരിച്ചതോടെ സ്മാർട് വച്ച് ധരിച്ച് ഹോം ക്വാറന്റീനിൽ ആയിരുന്നു ഇദ്ദേഹം. ക്വാറൻ്റയിൻ ആരംഭിച്ച്  4, 8 ദിവസങ്ങളിൽ വീട്ടിലെത്തി പിസിആർ ടെസ്റ്റ് നടത്തുുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. തുടർന്ന് ഒൻപതാം ദിവസം പിസിആർ ടെസ്റ്റ് എടുക്കാൻ പുറത്തുപോയതാണ് പ്രവാസിക്ക് തിരിച്ചടിയായത്.

ഇതേസമയം ആരോഗ്യ വിഭാഗത്തിൽ നിന്ന് അനുമതി ലഭിച്ചതനുസരിച്ചാണു  പോയതെന്ന് ഇദ്ദേഹം മാധ്യമങ്ങളോട്  വ്യക്തമാക്കി .ക്വാറന്റീൻ കാലാവധി പൂർത്തിയാക്കി ട്രാക്കർ അഴിച്ചതിനുശേഷം  2 ദിവസങ്ങളിൽ നടത്തിയ 2 പിസിആർ  ടെസ്റ്റുകളിലും നെഗറ്റീവായിരുന്നതായും ഇയാൾ അവകാശപ്പെട്ടു. ഇതു കഴിിഞ്ഞ്  ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ് പിിഴ ചുമത്തിയതായി എസ്എംഎസ് സന്ദേശം വന്നത്. ഉടൻ തന്നെ പബ്ലിക് പ്രോസിക്യൂഷനിൽ പരാതിപ്പെട്ട് അനുകൂല മറുപടിക്കായി കാത്തിരിക്കുകയാണെന്നും പ്രവാസി പറഞ്ഞു