ബോംബ് ഭീഷണി; ജസീറ എയർലൈൻസ് വിമാനം ട്രാബ്സൺ എയർപോർട്ടിൽ അടിയന്തിരമായി ഇറക്കി

0
29

കുവൈത്ത് സിറ്റി: ബോംബ് ഭീഷണിയെത്തുടർന്ന് ജസീറ എയർലൈൻസ് വിമാനം ട്രാബ്സൺ എയർപോർട്ടിൽ അടിയന്തിരമായി ലാൻഡ് ചെയ്തു.  ഇന്ന് രാവിലെ കുവൈത്തിൽ നിന്ന് പറന്നുയർന്ന ജസീറ എയർലൈനിന്റെ വിമാനമാണ് അടിയന്തിരമായി ഇറക്കികിയത്.

ട്രാബ്സൺ  വിമാനത്താവളം താൽക്കാലികമായി  അടച്ച് സ്പെഷ്യൽ ഓപ്പറേഷൻസ് പോലീസ് പരിശോധന നടത്തി.  വിമാനത്തിൽ നിന്ന് പുറത്തെത്തിച്ച യാത്രക്കാരെ ഓരോരുത്തരെയും അതോടൊപ്പം ലഗ്ഗേജുകളും പരിശോധനക്ക് വിധേയമാക്കി.