60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റു നൽകുന്നത് നിർത്തലാക്കാൻ  PAM ന് നിയമപരമായ അധികാരമില്ലെന്ന് കുുവൈത്തിലെ ഫത്വ ആൻഡ് ലെജിസ്ലേഷൻ കമ്മിറ്റി

0
12

കുവൈത്ത് സിറ്റി:  60 വയസ്സിനു മുകളിൽ പ്രാായമുള്ള ഹൈസ്ക്കൂൾ വിദ്യാഭ്യാസമില്ലാത്ത പ്രവാസികൾക്ക് വർക്ക് പെർമിറ്റു നൽകുന്നത് നിർത്തലാക്കാൻ  പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് നിയമപരമായ അധികാരമില്ലെന്ന് കുുവൈത്തിലെ ഫത്വ ആൻഡ് ലെജിസ്ലേഷൻ കമ്മിറ്റി വ്യക്തമാക്കി. ജോലിയുമായി ബന്ധപ്പെട്ട് അനുമതി നൽകുന്നതിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും പുറപ്പെടുവിക്കാൻ മാനവശേഷി ഡയറക്ടർക്ക് അധികാരമില്ല എന്ന് ഫത്വ ആൻഡ് ലെജിസ്ലേഷൻ വിഭാഗം മേധാവി കൗൺസിലർ സലാ അൽ മസാദ് പ്രസ്താവിച്ചു.

2020 ഓഗസ്തിലാണ് പ്രസ്തുത വിഭാഗത്തിൽപ്പെടുന്ന  പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിനു നിരോധനം ഏർപ്പെടുത്തി കൊണ്ട് മാനവ ശേഷി സമിതി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ വർഷം ജനുവരി 1 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വന്നത്.