ഷുവൈഖ് പോർട്ടിൽ വീണ്ടും പുകയില ഉത്‌പന്നം പിടികൂടി

കുവൈത്ത് സിറ്റി: ചുയിംഗം പോലെ പൊട്ടിച്ചു വയ്ക്കാവുന്ന രീതിയിലുള്ള പുകയില ഉത്പന്നം ഷുവൈഖ് തുറമുഖത്ത് കസ്റ്റംസ് അധികൃതർ പിടികൂടി. രണ്ടര ദശലക്ഷത്തോളം ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. 40 അടിയുള്ള കണ്ടെയ്നറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. കണ്ടെയ്നർ ആവശ്യപ്പെട്ട് ആരും വരാത്ത സാഹചര്യത്തിൽ 90 ദിവസങ്ങൾക്കു ശേഷം ഉദ്യോഗസ്ഥർ ഇവ പൊളിച്ചു പരിശോധിച്ചപ്പോഴാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.