കോവിഡ് 19: കേരളത്തിൽ ‌രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

0
23

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. വിദേശത്ത് പഠനത്തിന് പോയി തിരികെയെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടറിലാണ് വൈറസ് സ്ഥിരീകരിച്ചത്. മറ്റൊരാൾ മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ യു.കെ.പൗരനാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 21 ആയി.

നാട്ടിലെത്തിയ വിദേശ സഞ്ചാരികളിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ് സർക്കാർ. കേരളത്തിലെത്തിയ വിദേശികൾ യാത്രാവിവരങ്ങൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. അതുപോലെ തന്നെ നിലവിൽ പരിശോധനയ്ക്ക് വിധേയരായിട്ടുള്ളവർ അതിന്‍റെ ഫലം വരാതെ മടങ്ങിപ്പോകാനും ശ്രമിക്കരുത്.

റോഡ് യാത്രക്കാരിലടക്കം പരിശോധനകൾ ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.യാത്രക്കാർ ഇതിനായി വാഹനങ്ങളിൽ നിന്നിറങ്ങി സഹകരിക്കണം. അതുപോലെ അനാവശ്യം കൂട്ടംകൂടൽ ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.