കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതിവർഷം 200 പേർക്ക് വൃക്ക ഡയാലിസിസ് അല്ലെങ്കിൽ മാറ്റിവയ്ക്കൽ ആവശ്യമായ സാഹചര്യം ആണ് നിലവിലുള്ളത് എന്ന് ഷെയ്ഖ് മുബാറക് അൽ അബ്ദുല്ല അൽ ജാബർ ഡെലിസ് സെന്റർ മേധാവി ഡോ.നാസർ അൽ കന്ദരി. 7 വർഷം മുമ്പ് സെന്റർ തുറന്നപ്പോൾ ഹീമോഡയാലിസിസിനും പെരിറ്റോണിയൽ ഡയാലിസിസിനും വേണ്ടി വന്ന രോഗികളുടെ എണ്ണം 241 ആയിരുന്നു, എന്നാൽ ഇന്ന് ചികിത്സയ്ക്ക് വേണ്ടി സ്ഥിരമായി കേന്ദ്രം സന്ദർശിക്കുന്ന രോഗികളുടെ എണ്ണം 595 ആയി. കുവൈത്തിലെ തന്നെ ഏറ്റവും വലിയ ഡയാലിസിസ് കേന്ദ്രം ആണ് അദ്ദേഹം പറഞ്ഞു.ജനറൽ, സ്പെഷ്യലൈസ്ഡ് കിഡ്നി ക്ലിനിക്കുകളും ഏകദിന ക്ലിനിക്കുകളും ഉൾപ്പെടുന്ന ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ പ്രതിദിനം 50 നും 70 നും ഇടയിൽ രോഗികളാണ് എത്തുന്നത് എന്നും അൽ-കന്ദരി പറഞ്ഞു.