കുവൈത്ത് സിറ്റി: കോവിഡ് -19 നിയന്ത്രണങ്ങൾക്ക് ശേഷം അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ടൂറിസ്റ്റ് വിസ പുനരാരംഭിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയം നവംബർ 15 മുതൽ വിദേശികൾക്ക് പുതിയ ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് പുനരാരംഭിക്കും. ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന വിദേശികൾക്ക് ഒക്ടോബർ 15 മുതൽ വിസ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു.
2020 മാർച്ചിൽ ഇന്ത്യ വിദേശികൾക്കുള്ള എല്ലാ വിസകളും റദ്ദാക്കി. മഹാമാരിയുടെ തുടക്കം മുതൽ സർക്കാർ കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ ആയിരുന്നു ഇത് .ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് COVID-19 പ്രോട്ടോക്കോളുകൾ പാലിക്കാൻ MHA സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.