കുവൈത്ത് സിറ്റി: കുവൈത്തിൽ അഴിമതി കൈക്കൂലി തുടങ്ങി സംശയകരമായ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി പബ്ലിക് ആന്റി കറപ്ഷൻ അതോറിറ്റി (നസാഹ) ബ്രിട്ടീഷ് കമ്പനി ഗ്ലോബൽ പാർട്ണേഴ്സ് ഗവർണറുമായി (ജിപിജി) കരാർ ഒപ്പിട്ടു. യാത്രാ വിമാനങ്ങളുടെ നിർമ്മാണത്തിൽ വൈദഗ്ധ്യമുള്ള യൂറോപ്യൻ ‘എയർബസ് ഗ്രൂപ്പിലെ’ ഉദ്യോഗസ്ഥരുമായി കുവൈത്തിലുള്ളവർ നടത്തിയ സംശയാസ്പദമായ ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് അതിൽ ഏറ്റവും പ്രധാനം.
GPG യുടെ പ്രത്യേക ത എക്‌സ്‌ക്ലൂസീവ് ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നു എന്നതാണ് , GPG യുമായുള്ള കരാർ നസാഹയ്ക്ക് പിന്തുണയും പ്രൊഫഷണൽ സേവനങ്ങളും നൽകുന്നതിനാണ്. കരാറിന്റെ കാലാവധിയെക്കുറിച്ചോ അതിന്റെ വിലയെക്കുറിച്ചോ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല, മറിച്ച് എയർബസ് കേസിലെ നസാഹ അന്വേഷണങ്ങൾ മാത്രമാണ് എടുത്തുകാണിച്ചത് ഇന്ന് പ്രാദേശിിിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.