വിദ്യാഭ്യാസ യോഗ്യത ഉറപ്പാക്കാൻ  കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് തുല്യതാ സർട്ടിഫിക്കറ്റ് വേണം

0
18

കുവൈത്ത് സിറ്റി: കുവൈത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഉദ്യോഗസ്ഥൻമാരുടെയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ  അംഗീകരിക്കപ്പെടണം  എങ്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് തുല്യതാ സർട്ടിഫിക്കറ്റ് വേണം .സിവിൽ സർവീസ് കമ്മീഷൻ (CSC) വൃത്തങ്ങളെ ഉദ്ധരിച്ച് അൽ-ഖബാസ് റിപ്പോർട്ട് ചെയ്തു.

ഏതെങ്കിലും യൂണിവേഴ്സിറ്റി ബിരുദം വ്യാജമാണെന്ന് തെളിയിക്കപ്പെട്ടാൽ; പരിശോധിച്ചുറപ്പിച്ച ഉടൻ ഫയൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.നടപടിയെടുക്കുന്നതിനായി ഫയൽ പ്രോസിക്യൂഷന് കൈമാറിയാൽ ബന്ധപ്പെട്ട തൊഴിലുടമയെയും CSC യെയും അറിയിക്കും. വ്യാജ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അംഗീകാരമില്ലാത്ത സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് നേടുന്നത് തമ്മിൽ വേർതിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ പറഞ്ഞു;