സൗദി: മക്കള്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ അനുവദിക്കാത്ത ഭർത്താവിനെതിരെ കോടതിയെ സമീപിച്ചത് ഭാര്യ. സൗദി അറേബ്യയിലാണ് സംഭവം. തന്റെ ഭര്‍ത്താവിന്റെ പിടിവാശി കാരണം മക്കളെ സ്‌കൂളില്‍ അയക്കാനോ സാധാരണ രീതിയിലുള്ള ജീവിതം നയിക്കാനോ സാധിക്കുന്നില്ലെന്നും അവര്‍ പരാതിയില്‍ വ്യക്തമാക്കി. സൗദിയില്‍ രണ്ട് വാക്‌സിനും എടുക്കാത്ത മുതിര്‍ന്ന കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കില്ലെന്നും ഹാജര്‍ നല്‍കില്ലെന്നും നേരത്തേ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാതാവിന്റെ പരാതി.
രാജ്യത്തെ ശിശു സംരക്ഷണ നിയമം അനുസരിച്ച് കുട്ടികളുടെ ആരോഗ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നത് കുറ്റകരമാണ്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ മാതാപിതാക്കളാണെങ്കില്‍ പോലും കുട്ടികളുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇരുവര്‍ക്കും ഉത്തരവാദിത്തമുണ്ട്.