ലഖിംപൂര്‍ സംഭവം വ്യക്തമായ തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

0
22

ലഖിംപൂര്‍ ഖേരി കർഷക കൊലപാതക കേസിൽ വ്യക്തമായ തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്. കുറ്റവാളികൾ ആരും രക്ഷപ്പെടില്ലെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു.

ലഖിംപൂരിൽ നാല് കർഷകർ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ട കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ അറസ്റ്റ് വൈകുന്നതിനെതിരെ കർഷക പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കൊല്ലപ്പെട്ടവരുടെ ദുഖിതരായ കുടുംബങ്ങളെ കാണാൻ പോകുന്ന പ്രതിപക്ഷ നേതാക്കളുടെ ലക്ഷ്യം സദുദ്ദേശപരമല്ലെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.