റിയാദ്: സൗദിയിൽ ബിനാമി ബിസിനസ് ഇടപാടുകൾക്ക് എതിരായ നടപടി കർശനമാക്കുന്നു. ബിസിനസ് കളുടെ ഉടമസ്ഥാവകാശം മറ്റുള്ളവരുടെ പേരിൽ വ്യാജമായി നിർത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മികച്ച ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് അധികൃതർ. ശരിയായ വിവരങ്ങള്‍ കൈമാറുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ ബിനാമി സ്ഥാപനങ്ങളില്‍ നിന്ന് പിഴയായി ഈടാക്കുന്ന സംഖ്യയില്‍ നിന്നുള്ള ഒരു വിഹിതവും അവര്‍ക്ക് നല്‍കും.സൗദി പൗരന്മാരുടെ പേരില്‍ വിദേശികള്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും അവര്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ കൈക്കാലാക്കുകയും ചെയ്യുന്ന ബിനാമി സ്ഥാപനങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.
ഇത്തരം നിയമവിരുദ്ധ സ്ഥാപനങ്ങളെ കണ്ടെത്താന്‍ ഉദ്യോഗസ്ഥ പരിശോധനയ്ക്കൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ട്രാക്കിംഗ് രീതിയും അധികൃതര്‍ അംവലംബിക്കുന്നുണ്ട്. ശരിയായ ഉടമസ്ഥരുടെ കീഴിലല്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ പദവി ക്രമീകരിക്കാന്‍ 2022 ഫെബ്രുവരി വരെ സമയം നല്‍കിയിട്ടുണ്ട്. അതിനു മുമ്പായി സൗദിയില്‍ നിക്ഷേപം നടത്തുന്നതിലൂടെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഉമസ്ഥാവകാശം സ്വന്തമാക്കാം. സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വദേശിയുമായി പാര്ട്ണര്ഷിപ്പുണ്ടാക്കുകയാണ് നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ളള മറ്റൊരു വഴി